
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ബി ആർ ക്യാമ്പിന് സമീപം മഞ്ഞിടിച്ചിലിൽ 57 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായി വിവരം(Snowfall). ഇവർ റോഡ് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഇവിടെ നിന്നും 10 തൊഴിലാളികളെ രക്ഷപെടുത്തിയിട്ടുണ്ട്. കനത്ത മഞ്ഞു വീഴ്ച രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്. 65 പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ഇന്തോ - ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവർ രക്ഷാപ്രവർത്തന സംഘത്തിലുണ്ട്.