
ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർ മരിച്ചു.
പാലക്കാട് മണ്ണൂർ സ്വദേശികളായ റിയ (41), മകൾ ഡെയ്റ (ഏഴ്), തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്, ജസ്ന കുറ്റിക്കാട്ടുചാലിൽ (29), റൂഫി മെഹ്റിൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.ഇതിൽ അഞ്ചുപേരുടെ നിലഗുരുതരമെന്ന് റിപ്പോർട്ടുകൾ.
ഗീത ഷോജിയുടെ ഭർത്താവ് ഷോജനും മകൻ ഏബിളും കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.പരിക്കേറ്റവരിൽ 14 പേർ മലയാളികളെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. വടക്ക്-കിഴക്കൻ കെനിയയിൽ നക്കൂറു റോഡിലാണ് അപകടം ഉണ്ടായത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി പലതവണ ബസ് തകിടംമറിഞ്ഞെന്നും ദൃക്സാക്ഷികൾ പറയുന്നു.