തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കുന്ന തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈ മാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 6 മണി വരെ ഏകദേശം 64,45,755 പേർക്ക് (23.14%) എന്യൂമറേഷൻ ഫോം വിതരണം ചെയ്തു. ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം 25നുള്ളിൽ പൂർത്തിയാക്കും.എന്യൂമറേഷൻ ഫോം വിതരണത്തിൽ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി. ബിഎൽഒമാരുടെ പ്രകടനം ഇആർഒമാരും എഇആർഒമാരും ബിഎൽഒ സൂപ്പർവൈസർമാരും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.