
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ നടക്കുന്ന ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷൻ്റെ (SCO ) ഉച്ചകോടിക്ക് മുന്നോടിയായി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തി പാക് ഗവൺമെൻറ്. ഇതിനായി സൈന്യത്തെ വിന്യസിച്ചു.(SCO summit)
ഉച്ചകോടി നടക്കുന്നത് ഒക്ടോബര്‍ 15, 16 തീയതികളിലാണ്. പരിപാടിയിൽ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയായ എസ് ജയശങ്കറും, ഒപ്പം ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങും ഉള്‍പ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്.
ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും സൈന്യത്തിൻ്റെ നേതൃത്വത്തിൽ സുരക്ഷയൊരുക്കാൻ പാക് സർക്കാർ തീരുമാനിച്ചത് സമീപകാലത്തുണ്ടായ ഭീകരാക്രമണങ്ങളുടെയും, ഇമ്രാൻ ഖാൻ്റെ പാർട്ടി അനുയായികളുടെ രാഷ്ട്രീയ പ്രതിഷേധത്തിൻ്റെയും പശ്ചാത്തലത്തിലാണ്. ഇതിനായി ഇവിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത് പതിനായിരത്തോളം പാക് സൈനികരെയും കമാന്‍ഡോകളെയും ആണ്.
ഇരുനഗരങ്ങളിലും ഒക്ടോബര്‍ 12 മുതല്‍ 16 വരെ വിവാഹ ഹാളുകൾ, കഫേകൾ, റെസ്റ്റോറൻറുകൾ, സ്‌നൂക്കർ ക്ലബ്ബുകൾ എന്നിവയെല്ലാം അടച്ചുപൂട്ടാനാണ് ഉത്തരവിട്ടിരിക്കുന്നത്.