
ജറുസലേം: ഹമാസിൻ്റെ വ്യോമസേനാ മേധാവിയെ കൊലപ്പെടുത്തിയതായി അറിയിച്ച് ഇസ്രായേൽ.(Samer Abu Daqqa)
ഗാസ മുനമ്പില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യവും, സുരക്ഷാ ഏജന്‍സിയും അറിയിച്ചത്. സെപ്റ്റംബറിലാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ഇസ്രായേല്‍ സൈന്യവും, ഷിന്‍ ബെറ്റ് ആഭ്യന്തര സുരക്ഷാ ഏജന്‍സിയും നടത്തിയ സംയുക്ത പ്രസ്താവനയിലൂടെയാണ് സമെര്‍ അബു ദഖ മരിച്ചതായി പ്രഖ്യാപിച്ചത്.
ഇദ്ദേഹം ഇസ്രായേൽ തന്നെ കഴിഞ്ഞ ഒക്ടോബറിൽ വധിച്ച മുന്‍ ഹമാസ് ഏരിയല്‍ അറേ മേധാവി അസെം അബു റകബയുടെ പിൻഗാമിയായിരുന്നു.