
കിയവ്: യുക്രൈനിൽ കനത്ത മിസൈല്‍ ആക്രമണം നടത്തി റഷ്യ. യുക്രൈനിലെ വൈദ്യുതിവിതരണ ശൃംഖലയ്ക്കുനേരേ നടത്തിയ റഷ്യയുടെ രൂക്ഷമായ മിസൈല്‍ ആക്രമണം രാജ്യത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കി. പത്ത് ലക്ഷം പേർക്ക് വൈദ്യുതി നഷ്ടമായതായി റിപ്പോര്‍ട്ട്.
രാജ്യത്തെ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമാക്കിയാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും നൂറോളം ഡ്രോണുകളും 90ലധികം മിസൈലുകളും ഉപയോഗിച്ചാണ് രാജ്യത്തെ വിവിധഭാഗങ്ങളില്‍ റഷ്യ ആക്രമണം നടത്തിയതെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി. 'റഷ്യന്‍ തീവ്രവാദ തന്ത്രങ്ങളുടെ വളരെ നീചമായ പ്രവണത' എന്നാണ് സെലെന്‍സ്‌കി ആക്രമത്തെ വിശേഷിപ്പിച്ചത്.