

മോസ്കോ: ആണവായുധ പരീക്ഷണം നടത്തി റഷ്യ. ഈ നീക്കം റഷ്യ-യുക്രെയ്ൻ യുദ്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കുന്ന സമയത്താണ്.(Russia conducts nuclear drills )
റഷ്യ പരീക്ഷിച്ചത് ഇൻ്റർ കോണ്ടിനെൻ്റൽ ബാലിസ്റ്റിക് മിസൈലുകളാണ്. ഇത് പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു.
അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പരീക്ഷണം നിരവധി തവണ നടത്തിയതായാണ്. മോസ്കോയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത് ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടമെന്നാണ്.
എന്തിനും തയ്യാറായി നിൽക്കേണ്ടതുണ്ടെന്നാണ് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ അറിയിച്ചത്.