
തിരുവനന്തപുരം: പാരീസ് ഒളിമ്പിക്ക്സിൽ വെങ്കലം നേടിയ ഇന്റ്യൻ ഹോക്കി ടീം ആംഗമായ മലയാളി താരം പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കരിന്റെ ആദരം. ശ്രീജേഷിന് രണ്ട് കോടി രൂപ പാരിതോഷികമായി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാരീസ് ഒളിമ്പിക്ക്സിൽ സ്പെയിനിനെ തകർത്താണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. ഒന്നിന് എതിരേ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം.
ശ്രീജേഷിനുള്ള ആദരം വലിയ ചടങ്ങായി നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഹോക്കി ടീമിലെ മറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ച് പരിപാടി നടത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം.