
ബ്യൂണസ് ഐറിസ്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ കനാൽ ജലം ചുവപ്പ് നിറമായത് ജനങ്ങളിൽ ആശങ്ക പടർത്തി(Red River). റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ കനാലിലാണ് ചുവപ്പ് നിറം കാണപ്പെട്ടത്.
രക്തം പോലെ ഒഴുകുന്ന കനാൽ, കായലിലേക്ക് ചേരുന്ന ഭാഗത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി. എന്നാൽ, വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ചായം അടക്കം ടെക്സ്റ്റൈൽ മാലിന്യങ്ങളോ കെമിക്കൽ മാല്യങ്ങളോ കനാലിലേക്ക് തള്ളിയതാകാം നിറവ്യത്യാസത്തിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. നിറം മാറ്റത്തിന്റെ കാരണം വ്യക്തമാകാൻ ജലത്തിന്റെ സാമ്പിൾ അധികൃതർ ശേഖരിച്ചിട്ടുണ്ട്. ഇതിന് മുൻപ് കനാലിലെ ജലം മഞ്ഞ നിറമായിട്ടുണ്ടെന്നും ജനങ്ങൾ പറഞ്ഞു.