രാഷ്ട്രീയ കർമ്മചാരി സേന കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം ചെയ്തു
തിരുവനന്തപുരം : തൊഴിലാളി യൂണിയനായ ( RKS ) രാഷ്ട്രീയ കർമ്മചാരി സേന കാട്ടാക്കട നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് 30/09 2025 ചൊവ്വാഴ്ച വൈകുംന്നേരം 5 മണിയ്ക്ക് ശിവസേനയുടെ ആരാധ്യനായ സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ : പേരൂർക്കട ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ (RKS) ജില്ലാ പ്രസിഡന്റ് പേരൂർക്കട ഷിബു അധ്യക്ഷത വഹിച്ചു . വിനു ചെമ്പനക്കോട് സ്വാഗതം ആശംസിച്ചു . ശിവസേന സംസ്ഥാന ജനറൽ സെക്രട്ടറി ബ്ലൂ സ്റ്റാർ രാധാകൃഷ്ണ മേനോൻ , ശിവസേന സംസ്ഥാന സെക്രട്ടറി ഒറ്റശേഖരമംഗലം കൃഷ്ണൻ കുട്ടി , (RKS) ജില്ലാ ട്രഷറർ ഉദയകുമാർ , ശിവസേന ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി വിജേന്ദ്രകുമാർ, യുവസേന സംസ്ഥാന സെക്രട്ടറി അഡ്വ : ബിജു വഴയില , സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിജിത് എന്നിവർ ആശംസകൾ അർപ്പിച്ചു . യോഗത്തിന് വേണ്ടി ശിവസേന നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് കരുപ്പൂരു പ്രേംകുമാർ കൃതജ്ഞത അർപ്പിച്ചു. വിനു ബി കെ ചെമ്പനാക്കോട് പ്രസിഡന്റ് ആയും, മിഥുൻ ജി നാഥ്, സെക്രട്ടറി ആയും, അശോകൻ ആർ എസ് ജോയിന്റ് സെക്രട്ടറി ആയും തെരഞ്ഞെടുക്കപ്പെട്ടു