‘ഇന്ത്യ മഹത്തായ രാജ്യം, ആഗോള സൂപ്പര്‍പവര്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉൾപ്പെടാൻ എന്തുകൊണ്ടും അർഹതയുണ്ട്’: വ്ളാദിമിർ പുടിൻ | Putin says India should be in the list of superpowers

ലോകത്തിലെ തന്നെ എല്ലാ സമ്പദ്‌വ്യവസ്ഥകൾക്കിടയിലും വളരെ വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തുന്ന രാജ്യമാണിതെന്നും പുടിൻ കൂട്ടിച്ചേർത്തു
‘ഇന്ത്യ മഹത്തായ രാജ്യം, ആഗോള സൂപ്പര്‍പവര്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉൾപ്പെടാൻ എന്തുകൊണ്ടും അർഹതയുണ്ട്’: വ്ളാദിമിർ പുടിൻ | Putin says India should be in the list of superpowers
Updated on

മോസ്കോ: ഇന്ത്യയുടെ വളർച്ചയെക്കുറിച്ച് സംസാരിച്ച് കൊണ്ട് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ രംഗത്തെത്തി. ആഗോള സൂപ്പര്‍പവര്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാന്‍ എന്തുകൊണ്ടും അർഹതയുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് അദ്ദേഹം പറഞ്ഞത്.( Putin says India should be in the list of superpowers)

150 കോടി ജനങ്ങളുള്ള ഇന്ത്യയെ അക്കൂട്ടത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് പറഞ്ഞ അദ്ദേഹം, ലോകത്തിലെ തന്നെ എല്ലാ സമ്പദ്‌വ്യവസ്ഥകൾക്കിടയിലും വളരെ വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തുന്ന രാജ്യമാണിതെന്നും കൂട്ടിച്ചേർത്തു. പുടിൻ്റെ ഈ പ്രതികരണം വ്യാഴാഴ്ച്ച സോചിയിലെ വാല്‍ഡായി ഡിസ്‌കഷന്‍ ക്ലബിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അവസരത്തിലായിരുന്നു.

ഇന്ത്യ മഹത്തായ രാജ്യമാണെന്ന് പറഞ്ഞ അദ്ദേഹം, എല്ലാ ദിശകളിലേക്കും ഉഭയകക്ഷി ബന്ധം വികസിക്കുകയാണെന്നും പ്രതികരിച്ചു.

സുരക്ഷ, പ്രതിരോധ രംഗങ്ങളില്‍ സഹകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായെന്ന് പറഞ്ഞ അദ്ദേഹം, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നങ്ങളിൽ അത് യാഥാർഥ്യബോധത്തോടെ പരിഹരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യന്‍ സായുധ സേനയിലെ റഷ്യൻ സൈനിക ഉപകരണങ്ങളെക്കുറിച്ചും പുടിൻ സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com