
കോട്ടയം: പാമ്പാടിയിൽ പൊൻകുന്നം പോലീസ് സ്റ്റേഷനിലെ, പോലീസ് വാഹനം അപകടത്തിൽപെട്ടു(accident). ഇന്ന് രാവിലെ 6.45 ന് ദേശീയപാത - 183 ൽ ചേന്നംപള്ളിക്ക് സമീപമാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടമായതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. അപകട സമയം വാഹനത്തിൽ എസ്ഐ അനിൽ, എഎസ്ഐ ജോൺസൺ എസ്, സിപിഒ ശ്രീജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്. ഇതിൽ ശ്രീജിത്തിനാണ് പരിക്കേറ്റത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.