
മുംബൈ: മെയ് മാസത്തിൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് 2,142 റിക്ഷാ ഡ്രൈവർമാർക്കെതിരെ കേസെടുത്ത് നവി മുംബൈ ട്രാഫിക് ഡിപ്പാർട്ട്മെന്റ്(Mumbai Traffic Police). ഇവരിൽ നിന്നും 3.03 ലക്ഷം രൂപ പിഴ ഈടാക്കിയതായാണ് വിവരം. ടിക്കറ്റ് നിരക്ക് നിരസിക്കൽ, അശ്രദ്ധമായ ഡ്രൈവിംഗ്, അധിക തുക ഈടാക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതതിനാലാണ് കേസെടുത്ത് പിഴ ഈടാക്കിയത്.
നിയമവിരുദ്ധമായി വാഹനമോടിക്കുന്നവരെ കുറിച്ച് യാത്രക്കാരിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നു. അധിക നിരക്ക് ഈടാക്കുന്നതും യാത്രക്കാരെ പരിധിക്കപ്പുറം വാഹനത്തിൽ കയറ്റുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. ഇതോടെ ട്രാഫിക് പോലീസ് നവി മുംബൈയിലുടനീളം ഒരു ക്യാമ്പയിൻ നടത്താൻ നിശ്ചയിക്കുകയായിരുന്നു. കാമ്പെയ്‌നിന്റെ ഭാഗമായി, നിരക്ക് നൽകാൻ വിസമ്മതിച്ചതിന് 857 റിക്ഷാ ഡ്രൈവർമാരിൽ നിന്ന് 48,100 രൂപയും, യാത്രക്കാരെ അമിതമായി കയറ്റിയതിന് 1,285 ഡ്രൈവർമാരിൽ നിന്ന് 55,200 രൂപയും പിഴ ഈടാക്കി. നവി മുംബൈയിലെ 16 പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.