റ​ബ​ർ ഷീ​റ്റും അ​ട​യ്ക്ക​യും മോ​ഷ്ടി​ച്ചു; പ​ട്ടാ​ള​ക്കാ​ര​നെ പോലീസ് അ​റ​സ്റ്റ് ചെയ്തു | Police arrest soldier

മ​ണ്ണൂ​ർ ക​മ്പ​നി​പ്പ​ടി​യിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
soldier
Published on

പാ​ല​ക്കാ​ട്: റ​ബ​ർ ഷീ​റ്റും അ​ട​യ്ക്ക​യും മോ​ഷ്ടി​ച്ച കേസിൽ പ​ട്ടാ​ള​ക്കാ​ര​നെ പോലീസ് അറസ്റ്റ് ചെയ്തു(Police arrest soldier). സംഭവത്തിൽ കേ​ര​ള​ശ്ശേ​രി വ​ട​ശേ​രി സ്വ​ദേ​ശി​യാ​യ അ​രു​ൺ (30) നെ മ​ങ്ക​ര പോ​ലീ​സാണ് അറസ്റ്റ് ചെയ്തത്.

മ​ണ്ണൂ​ർ ക​മ്പ​നി​പ്പ​ടി​യിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ക​മ്പ​നി​പ്പ​ടി​യി​ലെ റ​ബ​ർ ഷീ​റ്റ് ക​ട​യു​ടെ പൂ​ട്ട്പൊ​ളി​ച്ചായിരുന്നു അ​രു​ൺ മോഷണം നടത്തിയത്. 400 കി​ലോ റ​ബ​ർ ഷീ​റ്റും അ​ട​ക്ക​യുമാണ് ഇയാൾ കടയിൽ നിന്നും മോഷ്ടിച്ചു കൊണ്ട് പോയത്. അ​വ​ധി ക​ഴി​ഞ്ഞ് പ​ട്ടാ​ള ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഇ​രി​ക്ക​വെ​യാ​ണ് സംഭവം.

Related Stories

No stories found.
Times Kerala
timeskerala.com