
കസാഖ്സ്ഥാൻ വിമാനാപകടത്തിൽ പ്രതികരണവുമായി അസർബൈജാൻ എയർലൈൻസ്. വിമാനം തകർന്നുവീണ് തീപിടിച്ചതിന് കാരണമായത് സാങ്കേതികവും പുറത്തുനിന്നുള്ള എന്തിന്റെയോ ഇടപെടലുമാണ് എന്ന് കമ്പനി അറിയിച്ചു. പ്രാഥമിക അന്വേഷണത്തിലാണ് ഇത് വ്യക്തമായതെന്നും അവർ അറിയിച്ചു.
ക്രിസ്മസ് ദിവസം ബാകുവില്‍ നിന്ന് ഗ്രോണ്‍സിയിലേക്കുള്ള യാത്രാ മധ്യേയാണ് അസർബൈജാൻ എയർലൈൻസ് വിമാനം അപകടത്തില്‍പെട്ടത്. റഷ്യ ഉക്രെയ്ൻ യുദ്ധം കാരണം വിമാനം വ്യോമപാത മാറ്റിയിരുന്നു. ഇതിന് ശേഷമാണ് വിമാനം കാസ്പിയൻ കടലിൻ്റെ കിഴക്കൻ തീരത്തിനടുത്തുള്ള കസാഖ്സ്ഥാനിലെ അക്തൗവിൽ നിന്ന് 3 കിലോമീറ്റർ അകലെ അടിയന്തര ലാൻഡിംഗിന് ശ്രമം നടത്തിയത്.