Top
പോരടിച്ച് പാകിസ്ഥാനും താലിബാനും: അഫ്ഗാനിലെ പാക് ആക്രമണത്തിൽ മരണസംഖ്യ 46 ആയി | Pakistan airstrike in Afghanistan
പാക് ആക്രമണം വളരെ ക്രൂരമെന്നാണ് താലിബാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞത്.
കാബൂൾ: പാകിസ്ഥാൻ അഫ്‌ഗാനിസ്‌ഥാനിൽ നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ 46 ആയി. ആക്രമണമുണ്ടായത് കിഴക്കൻ പക്തിക പ്രവിശ്യയിലാണ്.(Pakistan airstrike in Afghanistan)
ഇവിടെ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചത്. പാക് ആക്രമണം വളരെ ക്രൂരമെന്നാണ് താലിബാൻ പ്രതിരോധ മന്ത്രാലയം പറഞ്ഞത്.
പാക് ആക്രമണത്തിനിരയായത് ബാർമാൽ ജില്ലയിലെ നാല് പോയിൻ്റുകളിലെ ജനങ്ങളാണ്. ഒരു വീട്ടിലെ 18 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ്റെ ഭീരുത്വം നിറഞ്ഞ ഈ പ്രവൃത്തിക്ക് മറുപടി നൽകുമെന്നും താലിബാൻ അറിയിച്ചു.