ലെബനനിലെ പേജര്‍ സ്ഫോടന പരമ്പര: പേജറുകൾ വാങ്ങിയത് മലയാളിയുടെ ഷെൽ കമ്പനിയിൽ നിന്നെന്ന് റിപ്പോർട്ട് | Pager explosions in Lebanon

റിൻസൻ്റെ ഷെൽ കമ്പനി പ്രവർത്തിച്ചിരുന്നത് ബള്‍ഗേറിയയിലാണ്.
ലെബനനിലെ പേജര്‍ സ്ഫോടന പരമ്പര: പേജറുകൾ വാങ്ങിയത് മലയാളിയുടെ ഷെൽ കമ്പനിയിൽ നിന്നെന്ന് റിപ്പോർട്ട് | Pager explosions in Lebanon
Updated on

ബെയ്റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവത്തില്‍ മലയാളിയിലേക്കും അന്വേഷണം നീളുന്നു. സായുധ സംഘടനയായ ഹിസ്ബുള്ള ആശയവിനിമയത്തിനായി ഉപയോഗിച്ച പേജറുകള്‍ വാങ്ങിയത് മലയാളിയുടെ ഷെല്‍ കമ്പനിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.( Pager explosions in Lebanon)

ഷെൽ കമ്പനി നോർവെ പൗരത്വമുള്ള റിന്‍സണ്‍ ജോസി(39)ൻ്റെതാണ്. നോർവീജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സ്‌ഫോടനത്തിന് പിറകെ ഇയാളെ കാണാതായി എന്നാണ്. ഇയാൾ 2015ലാണ് ലണ്ടനിൽ നിന്ന് നോർവെയിലെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഇയാൾ അപ്രത്യക്ഷനായതിനെത്തുടർന്ന് റിൻസൺ ജോലി ചെയ്തിരുന്ന സ്ഥാപനം നോര്‍വീജിയന്‍ അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

റിൻസൻ്റെ ഷെൽ കമ്പനി പ്രവർത്തിച്ചിരുന്നത് ബള്‍ഗേറിയയിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com