റിലീസിന് മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയി; ആസാദിക്ക് ബുക്ക് മൈഷോയിലും വൻ സ്വീകാര്യത | Azadi

ആസാദി ഈ മാസം 23ന് തിയേറ്ററുകളിലെത്തും
Azadi
Published on

റിലീസിനു മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയി മലയാള സിനിമ വ്യവസായത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ് ‘ആസാദി’. പ്രമുഖ ടിക്കറ്റിങ് പ്ലാറ്റ് ഫോമായ ബുക്ക്മൈഷോയിലെ ആസാദിയുടെ കഥാസാരമാണ് പുതിയ ആകാംക്ഷകൾക്കും പ്രതീക്ഷകൾക്കും വഴിവച്ചത്. ഇങ്ങനെയൊരു ത്രില്ലർ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നാണ് സിനിമാസ്വാദകരും പേജുകളും ട്രാക്കേഴ്സും അടക്കം സിനോപ്സിസ് എക്സ് ഹാ൯ഡിലുകളിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ഈ പ്ലോട്ടിലൊരു സിനിമ ഇതാദ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകൾ.

ബുക്ക് മൈഷോയിലെ സിനോപ്സിസിൽ പറയുന്നത് കൊലപാതക കേസിലെ പ്രതിയായി ജയിലിൽ കഴിയുന്ന ഗർഭിണിയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിക്കുന്നു. അപ്പോൾ, ആശുപത്രിയിൽ വെച്ച് അമ്മയേയും നവജാത ശിശുവിനെയും 24 മണിക്കൂറിനുള്ളിൽ കടത്തിക്കൊണ്ടുപോകാൻ അവരുടെ ഭർത്താവ് പുറത്തുനിന്ന് ഒരു വൻ പദ്ധതി തയ്യാറാക്കുന്നു. ആശുപത്രിക്ക് അകത്തുതന്നെയുള്ള ചിലരെയും പണം കൊടുത്ത് ഇതിനായി നിയോഗിച്ചാണ് പദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള ഇവരുടെ മുൻകാലത്തെ ചില ശത്രുക്കൾ ആശുപത്രിയിൽ നുഴഞ്ഞു കയറുന്നതോടെ, കടത്തിക്കൊണ്ടുപോകൽ അതിജീവിനത്തിനായുള്ള ഹതാശമായ ഏറ്റുമുട്ടലായി ഒടുങ്ങുന്നു. സമയം നീങ്ങുംതോറും, യുവതി പ്രതിയാക്കപ്പെട്ട മരണത്തിന്റെ കാരണം എല്ലാത്തിനേയും തകർക്കാൻ ശേഷിയുള്ളതാവുന്നു.

മലയാളത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത വിഷയമെന്ന ഖ്യാതിയോടെ ട്രെയിലർ പുറത്തിറങ്ങിയ ആസാദി ഈ മാസം 23ന് തിയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീർത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലിന്റെ സത്യനും ഒപ്പം അതിശക്തമായ വേഷത്തിലെത്തുന്നു. ഓരോ നിമിഷവും കൈവിടാത്ത ഉദ്വേഗമാണ് ചിത്രത്തിന്റെ കരുത്തെന്ന് സിനിമ കണ്ട ചലച്ചിത്ര പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താരനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. തുടക്കക്കാരനായ ജോ ജോർജാണ് സംവിധാനം. തിരക്കഥ സാഗർ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജ നിർമിക്കുന്ന ചിത്രം സെൻട്രൽ പിക്ച്ചേഴ്സാണ് വിതരണത്തിനെടുത്തത്.

സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്.

മറ്റ് അണിയറ പ്രവർത്തകർ: സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

Related Stories

No stories found.
Times Kerala
timeskerala.com