

ടെഹ്‌റാൻ: ഇറാൻ അതീവ രഹസ്യമായി ആണവ മിസൈൽ നിർമ്മിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്ത്(Nuclear Missile). യൂറോപ്പിലെ ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ കഴിയുന്ന പ്രഹരശേഷിയുള്ള ആണവ മിസൈലുകളാണ് ഇറാൻ നിർമ്മിക്കുന്നത്. മിസൈലുകളുടെ പ്രഹര പരിധി 3,000 കിലോമീറ്ററിലേറെയാണ്.
ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങളെന്ന പേരിലുള്ള രണ്ട് കേന്ദ്രങ്ങളിലാണ് മിസൈലുകൾ വികസിപ്പിക്കുന്നതെന്നും മിസൈൽ ഡിസൈനുകൾ ഉത്തര കൊറിയയിൽ നിന്നാണ് ഇറാന് ലഭിച്ചതെന്നും ഫ്രാൻസ് ആസ്ഥാനമായുള്ള സംഘടനയുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ആരോപണത്തിൽ ഇറാൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.