
തെക്കൻ ലെബനനിൽ വ്യോമാക്രമണം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. വടക്കൻ ഇസ്രയേലിനെ ഹിസ്ബുള്ളയുടെ ഭീഷണിയിൽ നിന്ന് മോചിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. അതിർത്തിയിൽ ബോംബ് വെക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുള്ള പ്രവർത്തകരെ വധിച്ചെന്ന് ഐഡിഎഫ് അറിയിച്ചു. പേജർ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വ്യോമാക്രമണം ഇസ്രയേൽ പ്രതിരോധ സേന ആരംഭിച്ചിരിക്കുന്നത്.
അതിനിടെ, പേജർ ആക്രമണത്തിൽ ആദ്യമായി പ്രതികരണം നടത്തി ഹിസ്ബുള്ള മേധാവി ഹസ്സൻ നസറള്ളയും രംഗത്തെത്തി. ഹിസ്ബുള്ളക്ക് കനത്ത തിരിച്ചടിയെങ്കിലും മുട്ടുമടക്കില്ലെന്ന് ഹസ്സൻ നസറള്ള പ്രതികരിച്ചു. ഇസ്രയേൽ എല്ലാ അതിർവരമ്പുകളും ലംഘിച്ചെന്ന് ഹസ്സൻ നസറള്ള പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപനം. ലെബനനിൽ ഹിസ്ബുല്ലയുടെ വിവിധ ആശയവിനിമയ സംവിധാനങ്ങൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 37 ആയി.