
പാലക്കാട്:പി.സരിന്‍റെ രാഷ്ട്രീയ കൂടുമാറ്റത്തെ തുടര്‍ന്നുള്ള സൈബ൪ ആക്രമണത്തിൽ പ്രതികരിച്ച് ഭാര്യ സൌമ്യ സരിൻ രംഗത്ത്.nഒരു കാലത്ത് പിന്തുണച്ചവ൪ എതിർപക്ഷത്തു നിന്നും ഇപ്പോൾ ചീത്ത വിളിക്കുന്നു. അതിൽ ആരോടും പരിഭവമില്ല, വിഷമമില്ല. സാമൂഹിക മാധ്യമങ്ങളിലെ ആക്ഷേപങ്ങൾ അസ്ഥിരമാണ്. താൻ സൈബ൪ ആക്രമണത്തിൽ ഇരയല്ല. ഇരവാദമുന്നയിച്ച് പിന്തുണയുമായി ആരും വരേണ്ട. ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്നും സൗമ്യ പറഞ്ഞു