

വാഷിംഗ്ടൺ: ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സി.ഇ.ഒയും ശത കോടീശ്വരനുമായ എലോൺ മസ്കിനെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തു(Nobel Prize). ട്രംപ് ഭരണകൂടത്തിൽ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ മേധാവികൂടിയായ മാസ്കിനെ 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായാണ് നാമനിർദ്ദേശം ചെയ്തത്. നോർവീജിയൻ നോബൽ കമ്മിറ്റിക്ക് മുന്നിൽ ഇത് സംബന്ധിച്ച നിവേദനം സമർപ്പിച്ചതായി യൂറോപ്യൻ പാർലമെന്റ് അംഗം ബ്രാങ്കോ ഗ്രിംസ് സ്ഥിരീകരിച്ചു.
മനുഷ്യാവകാശങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി മസ്ക് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായാണ് നാമനിർദ്ദേശമെന്ന് ഗ്രിംസ് അഭിപ്രയപ്പെട്ടു. ബൽ കമ്മിറ്റിയുടെ വെബ്സൈറ്റ് പ്രകാരം നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 1 ന് അവസാനിക്കും. നോബൽ കമ്മിറ്റി ഭൂരുപക്ഷ വോട്ടിലൂടെ നോബൽ ജേതാക്കളെ തിരഞ്ഞെടുത്ത ശേഷം ഒക്ടോബറിൽ വിജയികളെ പ്രഖ്യാപിക്കും. ഡിസംബർ 10ന് നോർവേയിലെ ഓസ്ലോയിൽ സമാധാനത്തിനുള്ള നോബൽ സമ്മാന ചടങ്ങ് നടക്കും.