
സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം സ്വന്തമാക്കി ജാപ്പനീസ് സംഘടന. (Nobel peace prize 2024)
ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിലെ അണുബോംബ് സ്ഫോടനം അതിജീവിച്ചവരുടെ സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോ ആണ് നൊബേൽ സമ്മാനം നേടിയത്. ഇത് ഹിബാകുഷ എന്ന പേരിലും അറിയപ്പെടുന്നു.
അംഗീകാരം ലഭിച്ചത് ആണവായുധങ്ങളില്ലാത്ത ഒരു ലോകം സ്വായത്തമാക്കാനുള്ള ശ്രമങ്ങള്‍ക്കും, ഇവ ഇനിയൊരിക്കലും ഉപയോഗിക്കരുതെന്നുള്ള ശക്തമായ ആഹ്വാനത്തിനുമുൾപ്പെടെയാണ്.