
വാഷിങ്ടൺ: ഗസ്സ ഏറ്റെടുക്കുമെന്ന നിലപാട് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗസ്സ മുനമ്പ് ഇസ്രായേൽ യു.എസിന് കൈമാറുമെന്ന് ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ ഫലസ്തീനികളെ പുനരധിവസിപ്പിക്കുമെന്നും ഇതിന് യു.എസ് സൈന്യത്തിന്റെ സഹായം ആവശ്യമായി വരില്ലെന്നും ട്രംപ് പറഞ്ഞു. ഇതോടെ മേഖലയിൽ സ്ഥിരത കൈവരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ നിലപാടിന് വിരുദ്ധമായി ചില യു.എസ് ഉദ്യോഗസ്ഥർ രംഗത്തെത്തുന്നതിനിടെയാണ് ട്രംപ് നിലപാട് ആവർത്തിച്ചിരിക്കുന്നത്. (Donald Trump)
ഗസ്സയിൽ യു.എസ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലസ്തീനികളെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് പുനരധിവസിപ്പിക്കും. മനോഹരമായ വീടുകളിലേക്കാവും അവരെ മാറ്റുകയെന്നും ട്രൂത്ത്സോഷ്യലിലെ കുറിപ്പിൽ ട്രംപ് കൂട്ടിച്ചേർത്തിട്ടുണ്ട്.