“റിപ്പബ്ലിക് ഓഫ് കിരിബാസില്‍” പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു. | New Year Born with New Hopes

“റിപ്പബ്ലിക് ഓഫ് കിരിബാസില്‍” പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു. | New Year Born with New Hopes
Published on

തരാവ :ശാന്ത സമുദ്രത്തില്‍ ദ്വീപ് രാഷ്‌ട്രമായ "റിപ്പബ്ലിക് ഓഫ് കിരിബാസില്‍" പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു(New Year Born with New Hopes). ഇന്ത്യന്‍ സമയം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30 നാണ് ക്രിസ്തുമസ് ഐലന്റില്‍ പുതുവത്സരം പിറന്നത്. അതിനു ശേഷം അല്‍പസമയം കഴിഞ്ഞ് ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ ഫിജിയിലും റഷ്യയുടെ ചില പ്രദേശങ്ങളിലും 6.30 ഓടെ ഓസ്‌ട്രേലിയയിലെ മെല്‍ബണിലും സിഡ്‌നിയിലും കാന്‍ബെറയിലും പുതുവത്സരം പിറക്കും. 7.30 ന് ക്യൂന്‍സ് ലാന്‍ഡിലും 8.30 ഓടെ ജപ്പാനിലെ ടോക്കിയോയിലും ദക്ഷിണ കൊറിയയിലെ സോളിലും വടക്കന്‍ കൊറിയയിലെ പ്യോങ്യാങ്ങിലും 2025 പിറക്കും.

ഇന്ത്യന്‍ സമയം രാത്രി 9.30 ഓടെ ചൈനയിലെ ബീജിംഗിലും ഹോങ്കോംഗിലും ഫിലീപ്പീന്‍സിലെ മനിലയിലും സിംഗപ്പൂരും പുതുവത്സരാഘോഷത്തിന് തുടക്കമാകും. രാത്രി 11 മണിയോടെ മ്യാന്മറിലും പതിനൊന്നരയോടെ ബംഗ്ലാദേശിലും 11.45 ഓടെ നേപ്പാളിലും പുതുവത്സരമെത്തിയ ശേഷം 12 മണിയോടെ ഇന്ത്യയില്‍ പുതുവത്സരമെത്തും. ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകിട്ട് അഞ്ചരയ്‌ക്ക് അമേരിക്കയിലെ ബേക്കര്‍ ഐലന്റിലാണ് പുതുവത്സരം അവസാനമെത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com