
തെക്കൻ ലബനനിൽ വിന്യസിച്ചിരിക്കുന്ന സമാധാനസേനയെ ഉടൻ പിൻവലിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടു. സേനയെ എത്രയും വേഗം തന്നെ പിൻവലിക്കണമെന്ന് അദ്ദേഹം യുഎസ് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനോട് ആവശ്യം ഉന്നയിച്ചു.
അതേസമയം നഖോറയിലെ സമാധാനസേന ആസ്ഥാനത്തേക്ക് ഇസ്രയേൽ അഴിച്ചുവിട്ട ആക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനമാണ് വരുന്നത്. ഇസ്രയേൽ ആക്രമണത്തിൽ 20 സമാധാനസേനാംഗങ്ങൾക്ക് പരിക്ക് പറ്റിയിരുന്നു. സേനാംഗങ്ങളെ ഹിസ്ബുള്ള മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് ആരോപിച്ചാണ് ഇസ്രയേൽ അക്രമം അഴിച്ചുവിടുന്നത്.