

വിൻഡ്‌ഹോക്ക്: നമീബിയയുടെ ആദ്യ പ്രസിഡന്റ് സാം നുയോമ അന്തരിച്ചു. 95 വയസ്സായിരുന്നു. നിലവിലെ നമീബിയൻ പ്രസിഡന്‍റ് നംഗോലോ എംബുംബയാണ് നുയോമയുടെ മരണവിവരം പുറത്തുവിട്ടത്. 1990-ൽ വർണവിവേചന ദക്ഷിണാഫ്രിക്കയിൽ നിന്ന് നമീബിയയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും 15 വർഷക്കാലം പ്രസിഡന്‍റായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് സാം നുയോമ. (Sam Nujoma)
തലസ്ഥാനമായ വിൻഡ്‌ഹോക്കിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നുയോമ ശനിയാഴ്ച രാത്രി മരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. റിപ്പബ്ലിക് ഓഫ് നമീബിയയുടെ അടിത്തറ ഇളകിയെന്നാണ് എംബുംബ പ്രസ്താവനയിൽ പറഞ്ഞത്.
"കഴിഞ്ഞ മൂന്നാഴ്ചക്കിടെ, റിപ്പബ്ലിക് ഓഫ് നമീബിയയുടെ സ്ഥാപക പ്രസിഡന്‍റ് അനാരോഗ്യം കാരണം ചികിത്സക്കും മെഡിക്കൽ നിരീക്ഷണത്തിനുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. നിർഭാഗ്യവശാൽ, ഇത്തവണ, നമ്മുടെ നാട്ടിന്‍റെ ഏറ്റവും ധീരനായ മകന് രോഗത്തിൽ നിന്ന് കരകയറാൻ കഴിഞ്ഞില്ല" -എംബുംബ പറഞ്ഞു