
ദമാസ്കസ്: വിമതർ അധികാരം പിടിച്ചെടുത്ത സിറിയയിൽ മുഹമ്മദ് അൽ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. മാർച്ച് ഒന്ന് വരെ സർക്കാരിനെ നയിക്കാനാണ് ചുമതല നൽകിയിരിക്കുന്നത്. (syria)
വിമതർക്ക് ഏറ്റവും പ്രിയപ്പെട്ട നിലവിലെ ഭരണകർത്താക്കളിൽ ഒരാളായതിനാലാണ് ഇദ്ലിബ് പ്രവിശ്യ ഗവർണറുടെ പേര് നിർദേശിക്കപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.