
കൊളംബോ: ശ്രീലങ്കയിൽ പവർ സ്റ്റേഷനിലേക്ക് കുരങ്ങൻ അതിക്രമിച്ചു കയറി. തെക്കന്‍ കൊളംബോയിലാണ് സംഭവം നടന്നത്. (Power Outage)
ഒരു കുരങ്ങൻ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയതിനെ തുടർന്ന് രാജ്യം ഇരുട്ടിലായി. വൈദ്യുതസംവിധാനത്തിലുണ്ടായ തകരാറാണ് പ്രതിസന്ധിക്കു കാരണമെന്ന് ഊര്‍ജമന്ത്രി കുമാര ജയകൊടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച 11.30 ന് തുടങ്ങിയ വൈദ്യുതി തടസ്സം ഇതുവരെയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും തകരാര്‍ പൂർണമായി പരിഹരിക്കാനായിട്ടില്ല. എത്രയുംവേഗം സേവനം പുനഃസ്ഥാപിക്കാന്‍ എന്‍ജിനിയര്‍മാര്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.