
മോസ്കോ: ബ്രിക്സ് ഉച്ചകോടിക്കായി കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ഉഭയകക്ഷി ചർച്ച നടത്തി. റഷ്യ- യുക്രെയ്ന് സംഘര്‍ഷത്തിന് ഉടൻ പരിഹാരം കാണണമെന്ന് മോദി ആവശ്യപ്പെട്ടു. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയാറാണെന്നും നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റിനെ അറിയിച്ചു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുടിൻ പറഞ്ഞു.