
പാരിസ്: മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിത്വങ്ങൾക്കൊടുവിൽ മൈക്കൽ ബാർനിയർ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി. വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയത്തിൽ ഏതാണ്ട് 50 വർഷത്തോളം തഴക്കമുള്ളയാളാണ് ബാർനിയർ. യൂറോപ്യൻ യൂനിയന്റെ മുൻ ബ്രെക്സിറ്റ് മധ്യസ്ഥനായ മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇതോടെ 73ാം വയസ്സിൽ ആധുനിക ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രധാനമന്ത്രിയായി ബാർനിയർ മാറി.