ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയർ സ്ഥാനമേറ്റു | New French Prime Minister

ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി മൈക്കൽ ബാർനിയർ സ്ഥാനമേറ്റു |  New French Prime Minister
Published on

പാരിസ്: യൂറോപ്യൻ യൂണിയന്റെ മുൻ ബ്രെക്‌സിറ്റ് മധ്യസ്ഥൻ മൈക്കൽ ബാർനിയർ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ആണ് ഈ വിവരം അറിയിച്ചത്. മാസങ്ങളായി നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് തീരുമാനം. മൈക്കൽ ബാർനിയറിനെ ഏകീകൃത സർക്കാർ രൂപീകരിക്കാൻ ചുമതലപ്പെടുത്തിയതായി മാക്രോൺ വ്യക്തമാക്കി.

50 വർഷത്തോളം നീണ്ടുനിന്ന വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയ ജീവിതത്തിൽ ഫ്രഞ്ച് വിദേശകാര്യം, പരിസ്ഥിതി, കാർഷിക വകുപ്പുകളുടെ മന്ത്രിയും രണ്ട് തവണ യൂറോപ്യൻ കമ്മിഷ്ണറുമായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാൻസുമായും യൂറോപ്യൻ യൂണിയനുമായും ബന്ധപ്പെട്ട നിർണായ രാഷ്ട്രീയ നീക്കങ്ങളിൽ പങ്കാളിയായ വ്യക്തിയെന്ന നിലയിൽ 73 കാരനായ മൈക്കൽ ശ്രദ്ധേയനാണ്. ഏറ്റവും പ്രായം കൂടിയ ഫ്രഞ്ച് പ്രധാനമന്ത്രിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com