
ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തലിലെ തടസം നീക്കം ചെയ്യാൻ മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്റെയും ഈജിപ്തിന്റെയും തിരക്കിട്ട ശ്രമങ്ങൾ തുടരുന്നു. ഹമാസ് നേതാക്കൾ കൈറോയിലുണ്ട്. പ്രശ്നത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നാളത്തെ ദിനം നിർണായകമാണ്.
വെടിനിർത്തൽ കരാർ പ്രകാരം ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള തടസം നീക്കിയാൽ ശനിയാഴ്ച മൂന്ന് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്. എന്നാൽ മുഴുവൻ ബന്ദികളെയും വിട്ടില്ലെങ്കിൽ ആക്രമണം പുനരംരംഭിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഭീഷണി ആവർത്തിച്ചു. യുദ്ധസന്നാഹമെന്ന സൂചന നൽകി ഇസ്രായേൽ റിസർവ് സൈനികരെ തിരിച്ചു വിളിച്ചിട്ടുണ്ട്.