
ടെൽ അവീവ്: ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയതിൽ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ ടെൽ അവീവിൽ റാലി നടത്തി. പ്രതിഷേധക്കാർ ടെൽ അവീവിലെ അയലോൺ ഹൈവേയിലെ ഗതാഗതം തടയുകയും റോഡിൽ തീ കത്തിക്കുകയും ചെയ്തു.