
ഇസ്ലാമാബാദ്: ഇന്ത്യ- പാകിസ്ഥാൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിവാദ പരാമർശവുമായി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തി(Madrasa students). യുദ്ധസമാനമായി തുടരുന്ന പാകിസ്ഥാനിൽ ഇന്ത്യയ്ക്കെതിരെ മദ്രസ വിദ്യാർഥികളെയും അണിനിരത്തുമെന്നും അവർ രാജ്യത്തിന്റെ രണ്ടാമത്തെ പ്രതിരോധ നിരയാണെന്നും പാക് പ്രതിരോധമന്ത്രി അഭിപ്രായപ്പെട്ടു. പാർലമെന്റിൽ വച്ചാണ് ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തിയത്.
"മദ്രസകളെയും മദ്രസ വിദ്യാർഥികളെയും സംബന്ധിച്ചിടത്തോളം, അവർ രാജ്യത്തിന്റെ രണ്ടാം പ്രതിരോധ നിരയാണെന്നതിൽ സംശയമില്ല. അവിടെ പഠിക്കുന്ന ചെറുപ്പക്കാരെ, സമയം വരുമ്പോൾ 100 ശതമാനവും ആവശ്യമനുസരിച്ച് ഉപയോഗിക്കും"- ഖവാജ ആസിഫ് വ്യക്തമാക്കി.