ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ അണക്കാൻ വെള്ളം മാത്രമല്ല; പിങ്ക് പൊടിയും വിതറുന്നു

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീ അണക്കാൻ വെള്ളം മാത്രമല്ല;  പിങ്ക് പൊടിയും വിതറുന്നു
Published on

കാട്ടുതീ കനത്ത നാശംവിതച്ച ലോസ് ഏഞ്ചല്‍സിലെ മേല്‍ക്കൂരകളിലും വാഹനങ്ങളിലും തെരുവുകളിലും തിളങ്ങുന്ന പിങ്ക് പൊടിയാണ് വ്യാപകമായി കാണാൻ കഴിയുന്നത്. കാട്ടുതീയെ ചെറുക്കാന്‍ എയര്‍ ടാങ്കറുകള്‍ ഈ പദാര്‍ഥം ഇവിടെ വിതറുന്നത് തുടരുകയാണ്. തീ പടരുന്നത് തടയാന്‍ കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് ഗാലണ്‍ പൊടി എത്തിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

1960-കള്‍ മുതല്‍ യുഎസിലുടനീളം വ്യാപകമായി ഉപയോഗിക്കുന്ന ഫയര്‍ റിട്ടാര്‍ഡന്റ് ആയ ഫോസ്-ചെക്ക് ആണ് ഈ പിങ്ക് നിറത്തിലെ പദാര്‍ഥം. പെരിമീറ്റര്‍ സൊല്യൂഷന്‍സ് എന്ന കമ്പനി നിര്‍മിച്ച ഇത്, ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫയര്‍ റിട്ടാര്‍ഡന്റാണ്. ഫോസ്-ചെക്കില്‍ ചേര്‍ത്ത ഡൈ, പൈലറ്റുമാര്‍ക്കും അഗ്നിശമന സേനാംഗങ്ങളും പൊടി തിരിച്ചറിയാനുള്ള അടയാളമായി പ്രവർത്തിക്കുന്നു. റിട്ടാര്‍ഡന്റ് എവിടെ വിന്യസിച്ചിട്ടുണ്ടെന്ന് കാണാന്‍ ഇത് ഉപകാരപ്പെടും. പൊടിയിൽ സൂര്യപ്രകാശം പതിക്കുമ്പോൾ നിറം മങ്ങുകയും പ്രകൃതിദത്തമായ മണ്ണിന്റെ നിറങ്ങളുമായി ലയിക്കുകയും ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com