വായ്പക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ല; ബാങ്കിൽ നിന്നും 13 കോടിയുടെ സ്വർണ്ണം മോഷ്ടിച്ച് കിണറ്റിൽ ലോക്കറിൽ സൂക്ഷിച്ചു; 6 പേർ അറസ്റ്റിൽ | Gold stolen and locked in a locker in a well

ബാങ്ക് കവർച്ചയെ പറ്റിയുള്ള സിനിമ, സീരിയൽ, യുട്യൂബ് വിഡിയോകളും കണ്ടാണ് പദ്ധതി തയാറാക്കിയത്
Gold
Published on

ബെംഗളൂരു: കർണാടകയിൽ എസ്ബിഐ ദാവനഗരെ ന്യാമതി ശാഖയിൽനിന്നു ഒക്ടോബർ 26 ന് 13 കോടി രൂപ വിലയുള്ള 17.7 കിലോ സ്വർണം കവർന്ന കേസിൽ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണവും കണ്ടെടുത്തു. ദാവനഗരെയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളായ സഹോദരങ്ങൾ വിജയ് കുമാർ, അജയ് കുമാർ കവർച്ച ആസൂത്രണം ചെയ്തത്.

2023ൽ വിജയ് കുമാർ 15 ലക്ഷം രൂപയുടെ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ, ക്രെഡിറ്റ് സ്കോർ കുറവായതിനാൽ വായ്പ അനുവദിച്ചില്ല. പിന്നാലെ മറ്റൊരു ബന്ധുവിന്റെ പേരിൽ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും അതും നിരാകരിച്ചു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണു കവർച്ചയിലേക്കു നയിച്ചത്. ബാങ്ക് കവർച്ചയെ പറ്റിയുള്ള സിനിമ, സീരിയൽ, യുട്യൂബ് വിഡിയോകളും കണ്ട് 6 മാസം കൊണ്ടാണ് പദ്ധതി തയാറാക്കിയത്. കവർച്ചയെക്കുറിച്ച് ഒരു വിവരവും പുറത്തു പറയില്ലെന്ന നിബന്ധനയോടെ 6 അംഗ സംഘത്തെയും രൂപീകരിച്ചു. കവർച്ചയ്ക്കായി 4 കിലോമീറ്ററോളം നടന്നാണ് ബാങ്കിലെത്തിയത്. കൃത്യം നടത്തുന്ന സമയത്ത് മൊബൈലും ഉപയോഗിച്ചില്ല. ബാങ്കിലെ സിസിടിവി ക്യാമറകളും ഇവയുടെ ഹാർഡ് ഡിസ്ക്കുകളും ആദ്യമേ മോഷ്ടിച്ചു.

ബാങ്കിൽ നിന്നും മോഷ്ടിച്ച സ്വർണം തമിഴ്നാട്ടിലെ വിജയകുമാറിന്റെ കുടുംബ വീട്ടിലെ കിണറ്റിൽ ഒളിപ്പിച്ചു. ലോക്കറിൽ അടച്ച നിലയിലാണ് സ്വർണം കിണറ്റിൽ നിന്നും കണ്ടെടുത്തത്. ഒരു വർഷത്തിനുശേഷം ഇവ പുറത്തെടുത്തു വിൽക്കാമെന്ന ധാരണയിൽ സാധാരണ ജീവിതം നയിച്ചുവരികയായിരുന്നു പ്രതികൾ. അഞ്ചുമാസം നീണ്ട അന്വേഷണങ്ങൾക്കിടെ കണ്ടെത്തിയ സാങ്കേതിക തെളിവുകളാണ് പ്രതികളെ കുടുക്കാൻ പൊലീസിനെ സഹായിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com