

ന്യൂയോര്‍ക്ക്: ലെബനനില്‍ 20 ഓളം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയിൽ ഹിസ്ബുള്ളയ്ക്കായി പേജറുകൾ നിർമിച്ചു നൽകിയത് ഇസ്രായേലിൻ്റെ കടലാസ് കമ്പനിയെന്ന് റിപ്പോർട്ട്. നൂറുകണക്കിനാളുകൾക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്.( Lebanon pager explosions)
പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഹംഗറി ആസ്ഥാനമായ ബി എ സി കണ്‍സള്‍ട്ടിങ്ങാണ്. ഒരു ഇസ്രായേൽ ഷെല്‍ കമ്പനിയാണിതെന്നാണ് റിപ്പോർട്ട്. വളരെ ആസൂത്രിതമായ നീക്കമായിരുന്നു സ്ഫോടനങ്ങളെന്നാണ് വിവരം.
ഇസ്രയേലുമായി ബി എ സിക്കുള്ള ബന്ധം മറച്ചുവയ്ക്കാനായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം മറ്റു രണ്ട് ഷെൽ കമ്പനികൾ കൂടി ആരംഭിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പേജറുകളുണ്ടാക്കാന്‍ ഹംഗറിയില്‍ ഇസ്രയേല്‍ ബി എ സി കണ്‍സള്‍ട്ടിങ് എന്ന പേരില്‍ കമ്പനി ആരംഭിക്കുന്നത് 2022 മേയിലാണ്.
ഹിസ്ബുള്ളയ്ക്കുള്ള പേജറുകൾ പ്രത്യേകമാണുണ്ടാക്കിയത്. സ്ഫോടകവസ്തുക്കൾ നിറച്ച പേജറുകളുടെ ഉൽപ്പാദനം വർധിപ്പിച്ചത് നസ്രള്ളയുടെ ആഹ്വാനം വന്നതോടെയാണ്. ഹിസ്ബുള്ളയ്ക്ക് വേണ്ടിയുള്ള പേജറുകളുടെ ബാറ്ററികള്‍ക്ക് സമീപം സ്‌ഫോടകവസ്തുവായ പി.ഇ.ടി.എന്‍. തിരുകിവച്ചു.
മൊബൈല്‍ഫോണ്‍ ഭീതി പോലും ഹിസ്ബുള്ളയ്ക്കിടയില്‍ പ്രചരിപ്പിച്ചതും ഇസ്രായേൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.