
ബാഴ്സലോണ: സ്പാനിഷ് ഫുട്ബാള്‍ താരം ലമീന്‍ യമാലിന്റെ പിതാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ഇവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. യാമാലിന്റെ പിതാവായ മുനീര്‍ നസ്രോയിക്ക് വ്യാഴാഴ്ചയാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
സ്പാനിഷ് ടൗണായ മടാറോവിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മുനീര്‍ നസ്രോയി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.