
വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ചയാണ് കാനഡയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതികൾക്ക് 25 %, ചൈനീസ് ഇറക്കുമതിക്ക് 10 % എന്നിങ്ങനെ താരിഫ് ഏർപ്പെടുത്താൻ ഉത്തരവിട്ടത്(Justin Trudeau). ഇത് ബുധനാഴ്ച അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വരും.
എന്നാൽ ട്രംപിന്റെ താരിഫ് ഭീഷണിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച കനേഡിയൻ പ്രധാനമന്ത്രി 15,500 കോടി കനേഡിയൻ ഡോളർ മൂല്യമുള്ള യു.എസ് ഉത്പന്നങ്ങൾക്ക് 25% താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചു.
ഇതിൽ 3,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് നാളെ മുതലും 12,500 കോടി ഡോളർ ഇറക്കുമതിക്ക് 21 ദിവസത്തിനകവും താരിഫ് ഏർപ്പെടുത്തും. ഇതോടെ കാനഡയിലേക്ക്, യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളെയും താരിഫ് ബാധിക്കുമെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു.