
കൊച്ചി: പെരുമ്പാവൂരിൽ ജീപ്പ് മറിഞ്ഞ് അപകടമുണ്ടായി(Jeep). പെരുമ്പാവൂർ പാണിയേലിയിൽ വച്ചാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് മറിഞ്ഞത്.
അപകടത്തിൽ 10 യാത്രികർക്ക് പരിക്കേറ്റു. പാണിയേലി ചെളിയിൽ വച്ച് ജീപ്പ് നിയന്ത്രണംവിട്ട് തലകീഴായി മറഞ്ഞതാണ് അപകട കാരണം. കുന്നംകുളം സ്വദേശി ബിനോയിയും കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.