
ഇസ്രയേലുമായി വെടിനിർത്തലിന് തയ്യാറെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ നൈം ഖാസിം അറിയിച്ചു.
ഹിസ്ബുള്ളയുടെ പ്രധാന ശക്തി കേന്ദ്രങ്ങളിലെല്ലാം ഇസ്രയേൽ ആക്രമണം നടത്തുന്നതിനിടെയാണ് ഹിസ്ബുള്ള തലവൻ രംഗത്ത് വന്നത്. എന്നാൽ ഇതിന് ചില വ്യവസ്ഥകൾ അംഗീകരിച്ചാൽ മാത്രമേ തങ്ങൾ ഈ തീരുമാനവുമായി മുന്നോട്ട് നീങ്ങുകയുള്ളു ഖാസിം വ്യക്തമാക്കി.
ഇപ്പോഴത്തെ ആക്രമണം ആദ്യം നിർത്തേണ്ടത് ഇസ്രയേൽ ആണെന്നാണ് ഖാസിം വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ തങ്ങളും ആക്രമണം അവസാനിപ്പിക്കുമെന്നും എന്നാൽ തങ്ങൾ മുന്നോട്ട് വെക്കുന്ന നിബന്ധനകൾ കൂടി ഇസ്രായേലിന് അംഗീകരിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ ഖാസിമിന്റെ പ്രസ്താവനയോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.