
ബെയ്റൂട്ട്: ലെബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടു. ഇബ്രാഹിം മുഹമ്മദ് ക്വബൈസി ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയാണ് ഇബ്രാഹിമിന്റെ മരണം സ്ഥിരീകരിച്ചത്.
അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 569 ആയി. 1835പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.