ലബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയറടക്കം 5 പേർ കൊല്ലപ്പെട്ടു

ലബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയറടക്കം 5 പേർ കൊല്ലപ്പെട്ടു
Published on

ബെയ്റൂട്ട്∙ തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ടൗൺ മേയറുൾപ്പടെ 5 പേർ കൊല്ലപ്പെട്ടു. നബാത്തിയ നഗരത്തിൽ നടന്ന വ്യോമാക്രമണത്തിലാണ് ടൗൺ മേയർ കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേനയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് അറിയിച്ചു. നബാത്തിയയിലെ മുനിസിപ്പൽ കെട്ടിടത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. നബാത്തിയയിലും പരിസര പ്രദേശങ്ങളിലുമായി 11 വ്യോമാക്രമണങ്ങളാണ് ഇസ്രയേൽ അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയത്.

തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് ലബനീസ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ലബനനില്‍ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ കഴിഞ്ഞ ദിവസം യുഎസ് ഉത്കണ്ഠ അറിയിച്ചിരുന്നു. വിഷയത്തിൽ ആശങ്കയുണ്ടെന്നാണ് യുഎസ്, ബെന്യാമിൻ നെതന്യാഹു സർക്കാരിനെ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com