

ജറുസലേം: ലെബനനിൽ നിന്നും ഇസ്രയേൽ ലക്ഷ്യമാക്കി വ്യാപകമായി മിസൈൽ ആക്രമണം നടന്നതായി അറിയിച്ച് ഇസ്രയേൽ സൈന്യം. ബുധനാഴ്ച പുലർച്ചയോടെ രാജ്യത്തിന്റെ വടക്ക് ഭാഗം ലക്ഷ്യമാക്കി 50 ഓളം മിസൈലുകളാണ് ലെബനനിൽ നിന്നും തൊടുത്തുവിട്ടതെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തിൽ ആളപായമില്ല. കുറച്ച് മിസൈലുകൾ തകർക്കുകയും ചിലത് നിലത്ത് പതിക്കുകയും ചെയ്തു.