വടക്കൻ ഗാസയിലെ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിലെ ഇസ്രയേൽ ആക്രമണം; 73 പേർ കൊല്ലപ്പെട്ടു
Published on

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 73 പേർക്ക് ജീവൻ നഷ്ടമായി. വടക്കൻ ഗാസ മുനമ്പിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ ആയിരുന്നു ഇസ്രയേലിന്റെ ആക്രമണ പരമ്പര അരങ്ങേറിയത്. നിരവധി പേർക്ക് അക്രമണത്തിൽ പരിക്കുമുണ്ട്. ഇവിടുത്തെ നിരവധി വീടുകൾ ഉൾപ്പടെ ഇസ്രയേൽ സൈന്യം തകർത്ത് തരിപ്പണമാക്കി.

ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായ പരിക്കുകൾ പറ്റിയിട്ടുണ്ടെന്നും ചിലരെ കാണാതായിട്ടുണ്ടെന്നും ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ മേധത്ത് അബ്ബാസ് അറിയിച്ചു. പട്ടണത്തിലെ മെഡിക്കൽ സേവനങ്ങളെ ഉൾപ്പടെ ലക്ഷ്യം വെച്ചായിരുന്നു ഇസ്രയേൽ ആക്രമണം നടത്തിയതെന്നും നിരവധി കെട്ടിടങ്ങൾ സൈന്യം തകർത്തുവെന്നും ഗാസയിലെ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com