
ദെയ്ർ അൽ-ബലാഹ്: വടക്കൻ ലബനനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി. ഐതൂവിലെ പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഖലയിൽ ആദ്യമായാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്.
ലബനന്റെ തെക്കൻഭാഗം കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ഭീകരർ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 51 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളകളുടെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രേലി സേന അറിയിച്ചു.