
ഗാസ: ന്യൂസിലാൻഡിലേക്കുള്ള വിനോദ സഞ്ചാര വിസക്ക് അപേക്ഷിക്കുന്ന ഇസ്രായേലി ജനതയോട് സൈനിക സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി ന്യൂസിലാൻഡ് സർക്കാർ(Israel Updates). സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടോ അതോ റിസർവ്വ് ബറ്റാലിയനിലാണോ ഉൾപ്പെടുന്നതെന്ന വിവരമാണ് അന്വേഷിക്കുന്നത്.
യു.എൻ പ്രമേയങ്ങൾക്ക് വിരുദ്ധമായ കുറ്റങ്ങളിൽ ഏർപ്പെട്ടവർക്ക് ന്യൂസിലാൻഡ് പ്രവേശനം തടയും. ന്യൂസിലാൻഡ് യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ഉൾപ്പെട്ട ഇസ്രായേൽ പൗരന്മാർക്ക് വിസ നിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ന്യൂസിലാൻഡ്, ഗാസയിൽ യുദ്ധ മുഖത്ത് പങ്കെടുത്ത ഒരു ഇസ്രായേൽ സൈനികന് വിസ നിഷേധിച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.