
തെൽഅവീവ്: ജൂതമതവിശ്വാസികളിൽ നിന്നും ഫലസ്തീൻ അനുകൂലികളിൽ നിന്നും എതിർപ്പ് നേരിടുന്നതിനെ തുടർന്ന് ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രി യൂറോപ്യൻ യാത്ര റദ്ദാക്കി(Israel Updates). തന്നെ അറസ്റ്റ് ചെയ്യാൻ ഫലസ്തീൻ അനുകൂലികളും ഇസ്രായേലിലെ മിതവാദികളും കോടതിയെ സമീപിച്ചേക്കുമെന്ന് ഭയന്നാണ് യാത്ര റദ്ദാക്കിയത്. ഗാസ വംശഹത്യയിൽ യുദ്ധക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് കരുതിയാണ് പ്രവാസി കാര്യ മന്ത്രി അമിച്ചായ് ചിക്ലിയാണ് ഈ തീരുമാനമെടുത്ത്. അമിച്ചായ് ചിക്ലി നാളെ യൂറോപ്യൻ യൂണിയൻ പാർലമെന്റ് സംഘടിപ്പിക്കുന്ന ഹോളോകോസ്റ്റ് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് ബ്രസൽസിലേക്ക് പോകാനിരുന്നത്.
"വ്യക്തമായ മുന്നറിയിപ്പുകളുടെ വെളിച്ചത്തിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ മാർഗ്ഗ നിർദ്ദേശ പ്രകാരമുമാണ്" യാത്ര റദ്ദാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, അത്തരം ഭീഷണികളൊന്നും ചിക്ലിക്കെതിരെയില്ലെന്ന് സ്ഥിരീകരിച്ചതായി ഇസ്രായേൽ രഹസ്യാന്വേഷണ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.