Top
കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ; ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് എംബസി
ബെയ്റൂട്ട്: ഹിസ്ബുല്ലയ്ക്ക് എതിരെ ഇസ്രായേൽ കരയുദ്ധം ആരംഭിച്ചതിനാൽ എല്ലാ ഇന്ത്യൻ പൗരന്മാരും ഉടൻ ലെബനൻ വിടണമെന്ന് എംബസി മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാരണത്താൽ അവിടെ തുടരുന്നവരുണ്ടെങ്കിൽ അതീവ ജാഗ്രത പാലിക്കണം. 4,000 ഇന്ത്യക്കാർ ലെബനനിലുണ്ടെന്നാണ് കണക്ക്. യാത്രകൾ നിയന്ത്രിക്കാനും ബെയ്റൂട്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകി.